ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്കുള്ള പിആര്‍എസ് ഫണ്ട് വൈകുന്നതിനു പരിഹാരമായി പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച് തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം കൃത്യമായി കൊടുക്കുന്നതിന് പകരം അത് പിആര്‍എസ് ലോണായി കൊടുക്കുന്ന പ്രവണതയാണ് കുറേനാളായി നടന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ പിആര്‍എസ് ലോണായി ലഭിക്കുന്ന തുക സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കാത്തതുമൂലം കര്‍ഷകര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും അവരുടെ സിബില്‍ സ്കോറിനെ പോലും ബാധിച്ച് മറ്റു ലോണുകള്‍ എടുക്കുന്നതിനു തടസമാവുക യും ചെയ്യുന്നുണ്ടെന്ന് ഉണ്ണിയാടന് പറഞ്ഞു.
ഉണ്ണിയാടന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യ മാണെന്നു തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി ഉണ്ണിയാടന് മറുപടി നല്കി.